വെഞ്ഞാറമൂട് : വയ്യേറ്റ് റസിഡന്റസ് അസോസിയേഷൻ ഓണഘോഷവും അവാർഡ് ദാനവും ഇന്ന് രാവിലെ 8മുതൽ വയ്യേറ്റ് പ്ലാവിള ഹാളിൽ നടക്കും.വിവിധ പരീക്ഷകളിൽ ഉന്നത വിജയം വാങ്ങിയവരെയും, വിവിധ മേഖലകളിൽ കഴിവ് തെളിയിപ്പിച്ച പ്രതിഭകളെയും ആദരിക്കും. വൈകിട്ട് 5 ന് നടക്കുന്ന പൊതുസമ്മേളനം വിജിലൻസ് ആൻഡ് എക്സ് സൈസ് എസ്. പി കെ.മുഹമ്മദ് ഷാഫി ഉദ് ഘാടനം ചെയ്യും.ബാബു.പി.മാണിക്കമംഗലം അദ്ധ്യക്ഷത വഹിക്കും.വെഞ്ഞാറമൂട് സി. ഐ സൈജു നാഥ് സമ്മാനദാനം നിർവഹിക്കും.അസോസിയേഷൻ സെക്രട്ടറി ജി .വിജയൻ സ്വാഗതതം പറയും. ജെ.സോമശേഖര പിളള, രാജേന്ദൻ സിതാര,രമാഭായി,തുളസി ധരൻ എന്നിവർ പങ്കെടുക്കും.