തിരുവനന്തപുരം:എസ്.എൻ.ഡി.പി യോഗം തോട്ടം ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷം 10ന് നടക്കും.യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് ഉദ്ഘാടനം ചെയ്യും. 10ന് രാവിലെ 9.15ന് ഗുരുപൂജയും സമൂഹപ്രാർത്ഥനയും. 10.15ന് ഇരുംകുളങ്ങര ഗുരുമന്ദിരത്തിലും കമലേശ്വരം മാർക്കറ്റ് ജംഗ്ഷനിലെ ഗുരുമന്ദിരത്തിലും പായസം വിതരണം ചെയ്യും. 10.30ന് എസ്.എസ്.എൽ.സി,​ പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കും. വൈകിട്ട് 4.30ന് ഗുരുപൂജ നടക്കും. 95-ാമത് സമാധിദിനം 21ന് ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.