തിരുവനന്തപുരം:എസ്.എൻ.ഡി.പി യോഗം ഐരാണിമുട്ടം ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തിയും ഓണാഘോഷവും 10 ന് രാവിലെ 8 ന് നടക്കും.ഗുരുപൂജയോടെ ചടങ്ങ് ആരംഭിക്കും. പ്രസിഡന്റ് മണക്കാട് സി.രാജേന്ദ്രൻ പതാക ഉയർത്തും. എസ് .എസ് .എൽ.സി വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നിർദ്ധന രോഗികൾക്കുള്ള ചികിത്സാ സഹായവും നടക്കും.ഉച്ചയ്ക്ക് 12ന് വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷവും കലാസാഹിത്യ വിരുന്നും നടക്കുമെന്ന് സെക്രട്ടറി എസ് .വിജയൻ അറിയിച്ചു.