തിരുവനന്തപുരം: സ്വാമി ശാശ്വതികാനന്ദ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിക്കും. 10ന് രാവിലെ 7ന് മണക്കാട് സ്വാമി ശാശ്വതികാനന്ദ മെമ്മോറിയൽ റോഡിലെ കുത്തുകല്ലുംമൂട് ട്രസ്റ്റ് ഒാഫീസിൽ ട്രസ്റ്റ് ചെയർമാൻ മണക്കാട് സി. രാജേന്ദ്രൻ ദീപം തെളിച്ച് സമൂഹ പ്രാർത്ഥന നടത്തും. ട്രസ്റ്റ് ജനറൽ സെക്രട്ടറി എസ്. പ്രസാദ്, കെ. ജയധരൻ, കെ.എസ്. ശിവരാജൻ, ഡോ.എൻ. വിശ്വനാഥൻ, ശിവകുമാർ എ, സി. വിജയകുമാർ, ആറ്റുകാൽ ശ്രീകണ്ഠൻ എന്നിവർ പങ്കെടുക്കും.