നെയ്യാറ്റിൻകര:വണ്ടന്നൂർ,പാപ്പാകോട് ശ്രീനാരായണ സാംസ്കാരിക ട്രസ്റ്റിന്റെ ഗുരുമന്ദിരത്തിലെ പ്രതിഷ്ഠാ വാർഷികവും ശ്രീനാരായണ ജയന്തി ആഘോഷവും ചതയ ദിന ഘോഷയാത്രയും 8, 9, 10 , തീയതികളിൽ നടക്കും.പരിപാടിയോടനുബന്ധിച്ച് ക്യാഷ് അവാർഡ്,ചികിത്സാ ധനസഹായം, പഠനോപകരണ വിതരണം,വിദ്യാഭ്യാസ ധനസഹായം,കലാമത്സരങ്ങൾ,ജയന്തി സമ്മേളനം, അനുമോദനം എന്നിവയുണ്ടാകും. 8 ന് രാവിലെ 5 ന് ഗണപതി ഹോമം, 7ന് പതാകയർത്തൽ. 9ന് രാവിലെ 9ന് കലാമത്സരങ്ങൾ. രാത്രി 7 ന് ശ്രീനാരായണ സാംസ്കാരിക ട്രസ്റ്റിന്റെ പ്രവർത്തകർ നേതൃത്വം നൽകുന്ന കലാവിരുന്ന് ഓണനിലാവ്. 10 ന് രാവിലെ 7 ന് ചതയ പൂജ, വൈകിട്ട് 5 ന് ചതയദിന ഘോഷയാത്ര. 7ന് നടക്കുന്ന ശ്രീനാരായണ ജയന്തി സമ്മേളനത്തിന്റെ ഉദ്ഘാടനവും ചതയ ദിന സന്ദേശവും അനുമോദനവും അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ നിർവ്വഹിക്കും. പ്രസിഡന്റ് ഷിബി.വി.ആർ അദ്ധ്യക്ഷത വഹിക്കും.മുഖ്യപ്രഭാഷണവും ക്യാഷ് അവാർഡ് വിതരണവും യോഗം നേമം യൂണിയൻ സെക്രട്ടറി മേലാംങ്കോട് വി.സുധാകരൻ, നേമം യൂണിയൻ പ്രസിഡന്റ് ചികിത്സാ ധനസഹായ വിതരണം സുപ്രിയ സുരേന്ദ്രൻ എന്നിവർ നിർവഹിക്കും. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ, വാർഡംഗങ്ങളായ എസ്. പ്രേമവല്ലി, വി.വി.ഷീബാ മോൾ, ശ്രീനേത്ര ഐ ഹോസ്പിറ്റലിലെ ഡോ.. ആഷാദ് ശിവരാമൻ, സെക്രട്ടറി ആർ. വിജുകുമാർ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി ഹിന്റ് ജെ.ബി എന്നിവർ പങ്കെടുക്കും.