mdma

തിരുവനന്തപുരം: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചുളള പരിശോധനയ്ക്കിടെ കഞ്ചാവും മയക്കുമരുന്നുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. കോലിയക്കോട് പൂലന്തുറ ഹിദായത്ത് നഗറിൽ അൽത്താഫ് മൻസിലിൽ അൽത്താഫ് (21)​നന്നാട്ടുകാവ് ആരാമം വീട്ടിൽ ആരോമൽ രമേശ്‌ (22)​ എന്നിവരാണ് പിടിയിലായത്.പൂലന്തുറ ഭാഗത്തു വിദ്യാർത്ഥികൾകടക്കം മയക്കുമരുന്ന് വിൽപ്പന നടത്തുന്നവരിൽ പ്രധാനിയാണ് അൽത്താഫ്.കുറേ നാളുകളായി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി.എൽ.ഷിബുവിന്റെ ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. സ്കൂൾ കോളേജ് കുട്ടികൾക്ക് ലഹരി എത്തിക്കുന്ന സംഘത്തിൽപ്പെട്ട ഇവർ രണ്ട് സ്കൂട്ടറുകളിലായി 1.47ഗ്രാം എം.ഡി.എം.എയും 225ഗ്രാംകഞ്ചാവുമായി വരും വഴിയാണ് പിടിയിലായത്.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.എക്സൈസ് ഉദ്യോഗസ്ഥരായ അനിൽകുമാർ, വിപിൻ,സുരേഷ് ബാബു,പ്രബോദ്,അക്ഷയ് സുരേഷ്,ആരോമൽ രാജ്,ബിജു,സെൽവം,ബിനു എന്നിവർ പരിശോധനാ സംഘത്തിലുൾപ്പെട്ടിരുന്നു