പാറശാല:പാറശാല ഗ്രാമ പഞ്ചായത്തിലെ ഇടിച്ചയ്ക്കപ്ലാമൂട് വാർഡിൽ നടന്ന കാർഷിക അവബോധന പഠന ക്ലാസ് വാർഡ് മെമ്പർ എം.സെയ്ദലി ഉദ്ഘാടനം ചെയ്തു.ജൈവ പച്ചക്കറി ഉത്പാദന ക്ഷമത,ഓരോ വീട്ടുമുറ്റത്തും എങ്ങനെ ജൈവ കാർഷിക വിളകൾ പരിപോഷിപ്പിക്കാം,വിള സംരക്ഷണ രീതികൾ എന്നിവയെക്കുറിച്ച് പാറശാല കൃഷി ഭവനിലെ കൃഷി ഓഫീസർ എസ്.എൽ.ലീന വിശദീകരിച്ചു.ഇടിച്ചക്കപ്ലാമൂട് ശ്രീലക്ഷ്മി കല്യാണമണ്ഡപത്തിൽ നടന്ന ചടങ്ങിൽ പരശുക്കൽ പി.എച്ച്.സിയിലെ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി.സാബു,പാറശാല ബ്ലോക്ക് തല ബനാന ഫാർമർ പ്രൊഡ്യൂസർ സി.ഇ.ഒ സജീഷ് കുമാർ,കൃഷി അസിസ്റ്റൻറ് മുരുകൻ, പഞ്ചായത്ത് തൊഴിലുറപ്പ് എ.ഇ പ്രതിൽകുമാർ,വാർഡ് തല ഹെൽത്ത് കൊ -ഓർഡിനേറ്റർ സജി സിസ്റ്റർ,ആശാവർക്കർ രജനി,വാർഡ് വികസന സമിതി ഭാരവാഹികളായ ഹസൻഖാൻ,ലതാകുമാരി,അബ്ദുൽ റഷീദ്,സിദ്ദീഖ്,ശാന്തി,ഉമാദേവി തുടങ്ങിയവർ പങ്കെടുത്തു.