മലയിൻകീഴ് : മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ചാരിറ്റി ദിനം ആചരിച്ചു.പരിപാടിയുടെ ഭാഗമായി മൂലക്കോണം,നെയ്യാറ്റിൻകര, അമരവിള,ചെറുവാരക്കോണം,കോവളം,മുട്ടക്കാട് എന്നിവിടങ്ങളിലെ വിവിധ അഗതി മന്ദിരങ്ങളിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും,അനദ്ധ്യാപകരും സംഭാവന ചെയ്ത അരി,ചെറുപയർ,പരിപ്പ്,കടല,പഞ്ചസാര,ശർക്കര, പായസക്കിറ്റ് തുടങ്ങി പതിനഞ്ചോളം ഇനങ്ങൾ അദ്ധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും ചേർന്ന് വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്തു.കോളേജ് മാനേജർ ഫാദർ.ഡോ.ടിറ്റോ വർഗീസ് സി.എം.ഐ., പ്രിൻസിപ്പൽ ഡോ.ജോളി ജേക്കബ്,അദ്ധ്യാപകരായ പാർവതി ജി.എസ്., ലക്ഷ്മി വി.,വിനോദ് എം.എസ്.,ഡോ.അഭിലാഷ് എൻ.,ഡോ.ഷിബു.ബി., ശരത് ലാൽ എം.എസ്.തുടങ്ങിയവർ നേതൃത്വം നൽകി.