തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഈഞ്ചയ്‌ക്കൽ ബൈപ്പാസ് യൂണിറ്റ് സംഘടിപ്പിച്ച വ്യാപാരികളുടെ ഓണാഘോഷവും കുടുംബ സംഗമവും മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രദേശത്തെ മുതിർന്ന വ്യാപാരികളെ മന്ത്രി ആദരിക്കുകയും വിദ്യാഭ്യാസ രംഗത്ത് ഉയർന്ന മാർക്ക് നേടിയ വ്യാപാരികളുടെ മക്കൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. വ്യാപാരി വ്യവസായി ഏകോപനസമിതി ഈഞ്ചയ്‌ക്കൽ യൂണിറ്റ് പ്രസിഡന്റ് ബാലചന്ദ്രൻ ഗ്രീൻഫീൽഡ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വൈ.വിജയൻ, ജില്ലാ ട്രഷറർ ധനീഷ് ചന്ദ്രൻ, ജില്ലാ സെക്രട്ടറി ഗോപകുമാർ, വള്ളക്കടവ് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സൈഫുദീൻ ഹാജി എന്നിവർ സംസാരിച്ചു.