d

തിരുവനന്തപുരം; പൂരാട ദിനത്തിൽ വയോധികർക്ക് ഓണപ്പുടവ നൽകി മിൽമ തിരുവനന്തപുരം യൂണിയൻ. പുലയനാർകോട്ടയിലെ സർക്കാർ ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്ക് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ.ഭാസുരാംഗൻ ഓണപ്പുടവ കൈമാറി. കർഷക പ്രസ്ഥാനമെന്ന നിലയിൽ സാമൂഹിക പ്രതിബദ്ധതയോടെ സർക്കാരിനൊപ്പം നിലകൊള്ളുകയെന്നത് മിൽമയുടെ കടമയാണെന്നും സമഗ്ര പുരോഗതിയാണ് നിലവിലെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ നയമെന്നും അദ്ദേഹം പറഞ്ഞു. മാനേജിംഗ് ഡയറക്ടർ ഡി.എസ്.കോണ്ട, ഷൈൻ ജോസഫ് എന്നിവർ സംബന്ധിച്ചു.