തിരുവനന്തപുരം: ഇന്ദിര ഗാന്ധി വീക്ഷണം കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിലുള്ള 'തിരുവോണ സാന്ത്വനം' ഉമ്മൻചാണ്ടിയുടെ തിരുവനന്തപുരത്തെ വസതിയിൽ ഇന്ന് രാവിലെ 11.30 ന് നടക്കും. ക്യാൻസർ രോഗികൾക്കുള്ള ചികിത്സ സഹായം, ഓണപ്പുടവ വിതരണം എന്നിവ ഇതിന്റെ ഭാഗമായി നടക്കും. ഉമ്മൻചാണ്ടിക്കും കുടുംബങ്ങൾക്കും ഒപ്പം ക്യാൻസർ രോഗികൾ ഓണസദ്യ കഴിക്കും. തുടർച്ചയായി ഏഴാം വർഷമാണ് ഉമ്മൻചാണ്ടിയുടെ വസതിയിൽ തിരുവോണ സഹായ വിതരണവും ഓണസദ്യയും നടക്കുന്നത്.