തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കടകംപള്ളി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചതയദിനത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികൾ ഇന്ന് മുതൽ 10 വരെ നടക്കും.

8ന് രാവിലെ പതാക ഉയർത്തൽ, ഗുരുപൂജ. 9ന് രാവിലെ 8ന് ഗുരുപൂജ,10ന് ചിത്രരചനാ മത്സരം, ഉച്ചയ്‌ക്ക് 2ന് കായിക മത്സരങ്ങൾ, രാത്രി 7ന് കലാമണ്ഡലം കാർത്തിക കുട്ടൻ അവതരിപ്പിക്കുന്ന കുച്ചുപ്പുടി, 8.30ന് ഭക്തി ഗാനമേള.
ചതയദിനമായ 10ന് രാവിലെ 8ന് ഗുരുപൂജ, 10ന് പാൽപ്പായസവിതരണം, വാഹനഘോഷയാത്ര,4ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്‌ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. മേഖലാകമ്മിറ്റി ചെയർമാൻ കടകംപള്ളി സനൽകുമാർ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്‌മാരക യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ്, സെക്രട്ടറി ആലുവിള അജിത്, കൗൺസിലർമാരായ പി.കെ. ഗോപകുമാർ, സുജാദേവി, മുൻ കൗൺസിലർ ഡി. അനിൽകുമാർ, കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ, കുടവൂർ ശാഖാ സെക്രട്ടറി എൻ. ഗാനപ്രിയൻ, പേട്ട നോർത്ത് ശാഖാ സെക്രട്ടറി അയ്യപ്പൻകുട്ടി, വലിയ ഉദേശ്വരം ശാഖാ സെക്രട്ടറി രാജേഷ് കിഴക്കത്തിൽ, ആനയറ രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും. രാത്രി 8ന് ഗാനമേള.