തിരുവനന്തപുരം: സോഷ്യലിസ്റ്റ് പാർട്ടി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടുമുതൽ ജെ.പി. ജന്മദിനമായ 11 വരെയുള്ള പത്തുദിവസങ്ങൾ സോഷ്യലിസ്റ്റ് പക്ഷമായി ആചരിക്കുന്നു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരായ പദയാത്രകൾ, സോഷ്യലിസ്റ്റ് സന്ദേശ വാഹന പ്രചാരണങ്ങൾ, ഗാന്ധി - ജെ.പി - ലോഹ്യ അനുസ്‌മരണ സമ്മേളനങ്ങൾ എന്നിവ വിവിധ ജില്ലകളിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബു അറിയിച്ചു. സെപ്‌തംബർ 10 മുതൽ 20 വരെ ജില്ലാ പ്രവർത്തക യോഗങ്ങളും നടക്കും.