food-kit

തിരുവനന്തപുരം:ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യ കിറ്റുകളുടെ വിതരണം 85,67,977കവിഞ്ഞതായി മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ഇത് 87 ലക്ഷത്തിനടുത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എ.എ.വൈ വിഭാഗത്തിൽ 97.36 , പി.എച്ച്.എച്ച് വിഭാഗത്തിൽ 98.01 , എൻ.പി.എസ് വിഭാഗത്തിൽ 93.02 , എൻ.പി.എൻ.എസ് വിഭാഗത്തിൽ 80.45 ശതമാനം കാർഡുടമകൾ കിറ്റുകൾ കൈപ്പറ്റി.ആകെ 92.62 ശതമാനം .

കിറ്റ് വിതരണത്തിൽ റേഷൻ വ്യാപാരികളുടെ ഭാഗത്തു നിന്നും നല്ല സഹകരണമാണ് ലഭിച്ചുവരുന്നതെന്ന് മന്ത്രി അനിൽ അറിയിച്ചു.. പോർട്ടബിലിറ്റി സംവിധാനം കഴിഞ്ഞ 4 മുതൽ ഏർപ്പെടുത്തിയിരുന്നതിനാൽ ചില കടകളിലേയ്ക്ക് കൂടുതൽ കാർഡുടമകൾ എത്തിച്ചേരുന്നതു കാരണം കിറ്റുകൾ തീർന്ന് പോകുന്നത് സ്വാഭാവികമാണ്. അത്തരം എ.ആർ.ഡി കൾ ഉടൻ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് കിറ്റുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി.റേഷൻ വ്യാപാരികൾക്ക് ഉത്സവബത്ത നൽകുന്നതിനുള്ള ഉത്തരവ് ഇന്നലെ പുറപ്പെടുവിച്ചതായും മന്ത്രി പറഞ്ഞു.