കുറ്റിച്ചൽ: എസ്.എൻ.ഡി.പി യോഗം കുറ്റിച്ചൽ പരുത്തിപ്പള്ളി ശാഖയിലെ ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി.11ന് ആഘോഷ പരിപാടികൾ സമാപിക്കും. ഇന്ന് രാവിലെ 5.30ന് ഗണപതിഹോമം, 6ന് ഗുരുപൂജ, 9ന് കലാകായിക മത്സരങ്ങൾ, രാത്രി 8ന് കരോക്കെ ഗാനമേള. 9ന് രാവിലെ 5.30ന് ഗണപതിഹോമം, 6ന് ഗുരുപൂജ, രാത്രി 8ന് നാടകം. 10ന് രാവിലെ 5.30ന് ഗണപതിഹോമം, 6ന് ഗുരുപൂജ, ഉച്ചയ്ക്ക് 12ന് പുഷ്പാഭിഷേകം, ഉച്ചയ്ക്ക് ഒന്നിന് ഘോഷയാത്ര, വൈകിട്ട് 6.30ന് വിശേഷാൽ ഗുരുപൂജ, രാത്രി 9ന് വൺമാൻ ഷോ, 9.30ന് ഡാൻസ്. 11 ന് രാവിലെ 5.30ന് ഗണപതിഹോമം, 6ന് ഗുരുപൂജ, രാത്രി 7ന് സാംസ്ക്കാരിക സമ്മേളനവും അവാർഡ് ദാനവും അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്യും. ഗുരുവിന്റെ മതസങ്കൽപ്പം എന്ന വിഷയത്തിൽ ഡോ.എം.എ.സിദ്ദിഖ് മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ,സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ പ്രൊഫ.പ്രതാപചന്ദ്രൻ നായർ,ഡോ.കൃഷ്ണൻ കുട്ടി, ഡോ.വി.രമ എന്നിവർ സംസാരിക്കും. തുടർന്ന് വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ആദരിക്കും. രാത്രി 10ന് ഗാനമേള.