കാട്ടാക്കട: കാട്ടാക്കട ആമച്ചലിൽ ബസ് കാത്തുനിന്നവർ,​ വഴിയാത്രക്കാർ എന്നിവർ ഉൾപ്പെടെ അഞ്ചുപേരെ തെരുവ് നായ ആക്രമിച്ചു. ആമച്ചൽ തലക്കോണം ആനന്ദ് ഭവനിൽ ആരതി (21), കുച്ചപ്പുറം ആലുംമൂട് സ്വദേശി മിഥുന(15), ചാരുപാറ ഊറ്റുകുഴി സ്വദേശി സോമൻ (63), ആമച്ചൽ സ്വദേശി ജയകുമാർ (48), പ്ലാവൂർ സ്വദേശി രാധാകൃഷ്‌ണൻ(57),​ ഒരു കുട്ടി എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.നായയുടെ ആക്രമണത്തിൽ പരിക്കേറ്റവരെ ആമച്ചൽ ഗവ. ആശുപത്രിയിലും തുടർന്ന് നെയ്യാറ്റിൻകര ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിക്ക് മുറിവ് കൂടുതലുള്ളതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബുധനാഴ്ച വൈകിട്ട് മൂന്നോടെയാണ് പ്ലാവൂരിലെ വെയിറ്റിംഗ് ഷെഡിൽ നിന്ന രാധാകൃഷ്‌ണനെ ആദ്യം നായ കടിച്ചത്. ഇതേ നായയാണ് കൊല്ലക്കോണത്തും ആളുകളെ ആക്രമിച്ചത്.