വിതുര:ചേന്നൻപാറ പൗരസമിതിയുടെ നേതൃത്വത്തിൽ ചേന്നൻപാറയിൽ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി.പൗരസമിതി പ്രസിഡന്റ് ടി.കെ.ജോസഫ്,സെക്രട്ടറി എസ്.ശ്രീജു എന്നിവർ നേതൃത്വം നൽകി.ചേന്നൻപാറ വാർഡ്‌മെമ്പർ മാൻകുന്നിൽപ്രകാശിന്റെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനം വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചാരുപാറരവി,സി.എസ്.വിദ്യാസാഗർ,തോട്ടുമുക്ക് വാർഡ്‌മെമ്പർ തോട്ടുമുക്ക് അൻസർ,പാലോട് കാർഷികവികസനബാങ്ക് പ്രസിഡന്റ് എസ്.സഞ്ജയൻ,വിതുര സഹകരണബാങ്ക് പ്രസിഡന്റ് ഷാജിമാറ്റാപ്പള്ളി,തള്ളച്ചിറഗിരികുമാർ,കെ.പി.അശോക് കുമാർ,വി.പ്രസന്നകുമാർ,വിതുരതുളസി,എ.രാധാകൃഷ്ണൻ,ബി.എൽ.മോഹനൻ,ബി.അനിൽകുമാർ,ജനാർദ്ദനൻ,ഉമേഷ് എന്നിവർ പങ്കെടുത്തു.വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽനേടിയ വിതുര സി.ഐ എസ്.ശ്രീജിത്ത്,എസ്.ആർ.പ്രദീപ്,വി.ഗൗതമൻ,സതികുമാർ, ജീവൻ,അനന്തകൃഷ്ണൻ,അതുൽ.ജി.പ്രസിദ്ധ്,ഗൗരിശങ്കർ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.തോട്ടുമുക്ക് മുടുമ്പിൽ ബ്രദേശിന്റെ നേതൃത്വത്തിലും വിവിധപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.മേമല ഉരുളുകുന്ന് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലും ഓണാഘോഷം നടത്തി.