nor

വെമ്പായം : മാണിക്കൽ ഗ്രാമപഞ്ചായത്തിൽ നോർവയിലെ നോർവീജിയൻ യൂണിവേഴ്സിറ്റി ഒഫ് സയൻസിലെ വിദ്യാർത്ഥികൾ സന്ദർശനം നടത്തി. സി ഡി .എസിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം നടത്തിയത്. സംഘത്തോടൊപ്പം സി.ഡി.എസ് പ്രതിനിധികളായ ഡോ.പരമേശ്വരൻ, എം.മോഹനകുമാർ,നോർവീജിയൻ യൂണിവേഴ്സിറ്റി ഒഫ് സയൻസസ് പ്രൊഫ.ഡാർലി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ വൈസ് പ്രസിഡന്റ് എസ്.ലേഖകുമാരി ,പഞ്ചായത്ത് സെക്രട്ടറി സി.എൻ ഹരികുമാർ ,ജനപ്രതിനിധികൾ, ജീവനക്കാർ,നിർവഹണ ഉദ്യോഗസ്ഥർ,കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.