ആറ്റിങ്ങൽ:എസ്.എൻ.ഡി.പി യോഗം ചെമ്പൂര്-മുദാക്കൽ ശാഖയുടെ നിർമ്മിച്ച ഗുരുദേവ ക്ഷേത്ര സമർപ്പണവും ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും സാംസ്കാരിക സമ്മേളനവും ഇന്ന് നടക്കും. രാവിലെ 8 നും 8.16 നും മദ്ധ്യ നടക്കുന്ന ഗുരുദേവ പ്രതിഷ്ഠയ്ക്ക് എറണാകുളം സി.കെ.കരുണാകരൻ തന്ത്രികൾ മുഖ്യ കാർമ്മികത്വം വരിക്കും.ഡോ,​ രാജശ്രീ ശ്രീനാരായണ അനുസ്മരണ പ്രഭാഷണം നടത്തും. 12.30 ന് അന്നദാനം.വൈകിട്ട് 5ന് നടക്കുന്ന സാംസ്കാരിക സമ്മേളനം യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ് ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് എ.ഡി.അതീഷ്കുമാർ അദ്ധ്യക്ഷത വഹിക്കും.അഡ്വ.അടൂർ പ്രകാശ് എം.പി,​വി.ശശി എം.എൽ.എ,​മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ചന്ദ്രബാബു,​പഞ്ചായത്ത് മുൻ പ്രസി‌ഡന്റ് അഡ്വ. എസ്.ലെനിൻ,​ യൂണിയൻ വൈസ് പ്രസിഡന്റ് വി.ഷാജി,​യോഗം ഡയറക്ടർ ബോർഡ് അംഗം അജി.എൻ.എസ്.കെ എന്നിവർ സംസാരിക്കും.യൂണിയൻ സെക്രട്ടറി എം.അജയൻ,​ ഇൻഡ്യാന പബ്ലിക് സ്കൂൾ ചെയർമാൻ എൻ.പി. സുദർശനൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.വാസ്തു ആചാര്യൻ സിജുലാൽ,​ വാ‌ർഡ് മെമ്പർ ലീലാമ്മ,​യൂണിയൻ കൗൺസിലർമാരായ എസ്.എസ്.അജി,​ എസ്.സുജാതൻ,​കെ.സുധീർ,​ അജു.യു,​ ദഞ്ചുദാസ്,​യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ബി.കെ. സുരേഷ് ബാബു,​ സി.ഷാജി,​ മുദാക്കൽ അമുന്തിരത്ത് ട്രസ്റ്റ് പ്രസിഡന്റ് മധു കോട്ടക്കുഴി,​ വനിതാ സംഘം പ്രസിഡന്റ് സുശീലരാജൻ,​സെക്രട്ടറി ശ്രീകല എസ്.ആർ,​യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് നിഷാന്ത് രാജൻ,​ശാഖാ മെമ്പർ വിജയൻ കെ.പണിക്കർ,​ശാഖാ സെക്രട്ടറി എസ്.അജികുമാർ,​ആർ.സുധാകരൻ എന്നിവർ പങ്കെടുക്കും.