m0

ഉദിയൻകുളങ്ങര: ഇരുപത്തിയഞ്ച് വർഷങ്ങളായി അരങ്ങൽ അത്താഴമംഗലം എന്നീ പ്രദേശങ്ങളിൽ പ്രവർത്തിച്ച് വരുന്ന അയണിമൂട് പൗരസമിതിയുടെ രജതജൂബിലി - ഓണാഘോഷ പരിപാടികൾ ഇന്ന് സമാപിക്കും.
പതാക ഉയർത്തലും ഉദ്ഘാടനവും ദേശീയ മനുഷ്യാവകാശ മിഷൻ ജില്ലാ പ്രസിഡന്റ് രാഭായ് ചന്ദ്രൻ, രക്ഷാധികാരി രജികുമാറിന്റെ സാന്നിദ്ധ്യത്തിൽ നിർവഹിച്ചു. കലാകായിക മത്സരങ്ങളും,നിംസ് മെഡിസിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. അനാഥാലയങ്ങൾക്ക് ഭക്ഷണം നൽകി.

രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് 5ന് കെ.ആൻസലൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. വിൻസെന്റ് എം.എൽ.എ, അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽകുമാർ, സിനിമാതാരം കൃഷ്ണകുമാർ,നിംസ് മെഡിസിറ്റി ഡയറക്ടർ ഫൈസൽ ഖാൻ, ബി.ജെ.പി ദേശീയ സമിതി അംഗം ചെങ്കൽ രാജശേഖരൻ നായർ,നെയ്യാറ്റിൻകര മുനിസിപ്പൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കെ.കെ. ഷിബു, അരങ്ങൽ വാർഡ് മെമ്പർ എസ്. മായാറാണി എന്നിവർ പങ്കെടുക്കും. ചടങ്ങിൽ കലാകായിക പ്രതിഭകൾക്കും മത്സര പരീക്ഷകളിൽ വിജയിച്ചവർക്കും സമ്മാനങ്ങളും, സാധുജനങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റ്, വസ്ത്രവിതരണം, കർഷകരെ ആദരിക്കൽ എന്നിവ നടക്കുമെന്ന് സമിതി പ്രസിഡന്റ് ശരത് ജിധരൻ സെക്രട്ടറി വിനോദ് ആർ.എസ് എന്നിവർ അറിയിച്ചു.