തിരുവനന്തപുരം: ശ്രീനാരായണഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തി ശ്രീനാരായണഗുരുകുലത്തിലെ ഗുരുദേവ ജയന്തി ആഘോഷം ഇന്ന് നടക്കും. രാവിലെ 6ന് വയൽവാരം വീട്ടിൽ വിശേഷാൽ പൂജയും സമൂഹപ്രാർത്ഥനയും. രാവിലെ 10ന് നടക്കുന്ന ശ്രീനാരായണ ദാർശനിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. എ.എ. റഹീം എം.പിയുടെ അദ്ധ്യക്ഷതയിൽ ഐ.ബി. സതീഷ് എം.എൽ.എ,തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ,പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി എന്നിവർ സംസാരിക്കും. 11ന് ഗുരുപൂജയും വിശേഷാൽ സദ്യയും. വൈകിട്ട് 3ന് നടക്കുന്ന ജയന്തി ഘോഷയാത്രയുടെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും.
വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയർ പി.കെ. രാജു, കൗൺസിലർമാരായ സ്റ്റാൻലി ഡിക്രൂസ്, ഗായത്രീദേവി, എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്മാരക യൂണിയൻ സെക്രട്ടറി ആലുവിള അജിത് എന്നിവർ പങ്കെടുക്കും. വൈകിട്ട് 4.30ന് ജയന്തി ഘോഷയാത്ര, വൈകിട്ട് 6.30ന് ജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നൽകും. സ്വാമി സൂക്ഷ്മാനന്ദ,സ്വാമി ശുഭാംഗാനന്ദ, കെ. മുരളീധരൻ എം.പി, ഡോ. ബി.ഗോവിന്ദൻ, ഡോ. ഇന്ദ്രബാബു എന്നിവർ സംസാരിക്കും. രാത്രി 10ന് റിതുരാജ്,കലാഭവൻ പ്രജോദ് എന്നിവർ നയിക്കുന്ന 'ഉത്സവമേളം മെഗാഷോ".