തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കടകംപള്ളി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചതയദിനാഘോഷം ഇന്ന് നടക്കും.രാവിലെ 8ന് ഗുരുപൂജ, 10ന് പാൽപ്പായസവിതരണം, 10 ന് വാഹനഘോഷയാത്ര പേട്ട എസ് എൻ.ഡി.പി ഹാളിൽ നിന്ന് ആരംഭിക്കും. കല്ലുംമൂട്,കുടവൂർ, അരശുംമൂട് വഴി വെൺപാലവട്ടത്ത് സമാപിക്കും. 4ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്‌ഘാടനം ചെയ്യും. എസ് .എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം കടകംപള്ളി സനൽ കുമാറിന്റെ അധ്യക്ഷതയിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്‌മാരക യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ്, സെക്രട്ടറി ആലുവിള അജിത്, മുൻ കൗൺസിലർ ഡി. അനിൽകുമാർ, കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ, പേട്ട നോർത്ത് ശാഖാ സെക്രട്ടറി അയ്യപ്പൻകുട്ടി, കുടവൂർ ശാഖാ സെക്രട്ടറി ആർ.പി .ഗാനപ്രിയൻ, വലിയ ഉദേശ്വരം ശാഖാ സെക്രട്ടറി ആർ. രാജേഷ് ,വനിതാ സംഘം പ്രസിഡന്റ് കെ.എസ്.ഗീത,യൂത്ത് മൂവ്മെന്റ് യൂണിയൻ കമ്മിറ്റി അംഗം വി.എസ് അജിത് എന്നിവർ സംസാരിക്കും. ചതയദിനാഘോഷ കമ്മിറ്റി കൺവീനർ ജോയി മഠത്തിൽ നന്ദി പറയും.
എസ് .എൻ.ഡി.പി യോഗം മുൻ ദേവസ്വം സെക്രട്ടറി വേണുഗോപാൽ,സൺ പ്രോജക്ട് മാനേജിംഗ് ഡയറക്ടർ സജീവ് വിദ്യാധരൻ,ആശാവർക്കർമാരായ മിനിമോൾ,രഞ്‌ജിനി .ഒ ,രഞ്ജിത.ഒ ,ഹരിത കർമ്മസേന പ്രവർത്തകരായ വസന്ത,ഓമന എന്നിവരെ ആദരിക്കും. രാത്രി 8ന് ഗാനമേള.

ഐരാണിമുട്ടം ശാഖ

തിരുവനന്തപുരം:എസ്.എൻ.ഡി.പി യോഗം ഐരാണിമുട്ടം ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തിയും ഓണാഘോഷവും ഇന്ന് രാവിലെ 8 ന് നടക്കും.ഗുരുപൂജയോടെ ചടങ്ങ് ആരംഭിക്കും. പ്രസിഡന്റ് മണക്കാട് സി.രാജേന്ദ്രൻ പതാക ഉയർത്തും.എസ് .എസ് .എൽ.സി വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നിർദ്ധന രോഗികൾക്കുള്ള ചികിത്സാ സഹായവും നടക്കും.ഉച്ചയ്ക്ക് 12ന് വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷവും കലാസാഹിത്യ വിരുന്നും.

ഉള്ളൂർ ശാഖ

തിരുവനന്തപുരം:എസ്.എൻ.ഡി.പി യോഗം ഉള്ളൂർ ശാഖയിൽ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് പൊതുസമ്മേളനവും,ധനസഹായ വിതരണവും ഇന്ന് നടക്കും.രാവിലെ 7ന് ഗുരുമണ്ഡപത്തിൽ യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ് ഉദ്ഘാടനം ചെയ്യും.വൈകിട്ട് 4ന് യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് അമ്പ് എയ്ത്ത് മത്സരം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് പൂജയും,കൂട്ട പ്രാർത്ഥനയും,പാൽ പായസം വിതരണവും 6.30ന് പദ്ധതി പ്രകാരം അംഗങ്ങൾക്ക് സാമ്പത്തിക സഹായം വിതരണം നടക്കും.