mm

മുൻ സുഹൃത്ത് ചി​ത്രങ്ങളും വീഡി​യോകളും കാട്ടി​ ഭീഷണി​പ്പെടുത്തി​ പണം തട്ടി​യെടുത്തുവെന്ന അമല പോളിന്റെ പരാതി​യെ തുടർന്ന് അറസ്റ്റി​ലായ ഭവ്‌നി​ന്ദർ സിംഗ് പുതി​യ തെളി​വുകൾ സമർപ്പി​ച്ചു. 2017ൽ അമലയും ഭവ്‌നിന്ദർ സിംഗും പഞ്ചാബി ആചാര പ്രകാരം വിവാഹിതരായി എന്ന തെളിവ് സമർപ്പിച്ചതായാണ് വിവരം. അമലയുടെ മുൻ സുഹൃത്തും പഞ്ചാബി ഗായകനുമാണ് ഭവ്നിന്ദർ സിംഗ്. ഭവ് നിന്ദർ സിംഗിനൊപ്പമുള്ള അമലയുടെ ചിത്രങ്ങൾ വൈറലായതാണ് വിവാഹ വാർത്തകൾക്ക് കാരണം. പരസ്യചിത്രത്തിനുവേണ്ടി ചിത്രീകരിച്ചതാണ് ഇതെന്ന് അമല വെളിപ്പെടുത്തുന്നു. എന്നാൽ വ്യക്തിപരമായ പൊരുത്തക്കേടുകൾ കാരണം ഭവ്‌നിന്ദറുമായി അമല അകന്നതെന്നാണ് റിപ്പോർട്ട്. മലയാളത്തിന്റെ പ്രിയതാരമായ അമലയുടെ പ്രണയവും, തമിഴ് സംവിധായകൻ എ.എൽ. വിജയ്‌യുമായുള്ള ദാമ്പത്യവും വേർപിരിയലും വാർത്തകളിൽ നിറഞ്ഞതായിരുന്നു. ഇതിനുശേഷമാണ് ഭവ്‌നി​ന്ദർ സിംഗ് അമലയുടെ സുഹൃത്താകുന്നത്.ആറുവർഷത്തെ ഇടവേളയ്ക്കുശേഷം അമല മലയാളത്തിൽ സജീവമാകുകയാണ്. റിലീസിന് ഒരുങ്ങുകയാണ് ദ് ടീച്ചർ എന്ന ചിത്രം .മമ്മൂട്ടിയുടെ ക്രിസ്റ്റഫർ, പൃഥ്വിരാജിന്റെ ആടുജീവിതം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.