തിരുവനന്തപുരം;സംസ്‌കാര സാഹിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാട്ടരങ്ങിനോടനുബന്ധിച്ചുള്ള സാംസ്‌കാരിക സദസ് കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.എസ് .ബാബു ഉദ്‌ഘാടനം ചെയ്തു. സംസ്‌കാര സാഹിതി ജനറൽ സെക്രട്ടറി കെ.എം.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കവി തിരുമല ശിവൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. ജോൺ ജോസഫ്, ഉള്ളൂർ മുരളി ,അഭിലാഷ് ആർ. നായർ,ചെറുവയ്ക്കൽ പത്മകുമാർ, ഉള്ളൂർ സുനിൽബാബു, കെ.ഇബ്രാഹിം കുട്ടി, അനിൽ നെടുങ്ങോട്, ഇടവക്കോട് അശോകൻ തുടങ്ങിയവർ പങ്കെടുത്തു.