മലയിൻകീഴ്: എസ്.എൻ.ഡി.പി യോഗം വിളപ്പിൽ,കോളച്ചിറ,മലയിൻകീഴ്,ശാന്തുമൂല,മേപ്പൂക്കട,മാറനല്ലൂർ,വിളപ്പിൽ ശാഖയുടെ കീഴിലുള്ള വിട്ടിയം ഗുരുമന്ദിരം,ചെറുപാറ ശാഖകളിൽ ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി വിപുലമായി ആഘോഷിക്കും.വിളപ്പിൽശാഖ സെക്രട്ടറി രഘുകുമാർ,പ്രസിഡന്റ് രത്നാകരൻ,യൂണിയൻ ഡയറക്ടർ ബോർഡ് അംഗം വിളപ്പിൽ ചന്ദ്രൻ,മലയിൻകീഴ് ശാഖാ സെക്രട്ടറി സന്തോഷ്,മാറനല്ലൂർ ശാഖാ പ്രസിഡന്റ് വിജയകുമാർ,സെക്രട്ടറി ചന്ദ്രൻ,മേപ്പൂക്കട ശാഖാ പ്രസിഡന്റ് മേപ്പൂക്കട വിശ്വംഭരൻ,സെക്രട്ടറി അജയകുമാർ,കോളച്ചിറ ശാഖാ പ്രസിഡന്റ് പൊറ്റയിൽ രഘു,ചെറുപാറ ശാഖ സെക്രട്ടറി പി.വിശ്വംഭരൻ,പ്രസിഡ് ടി.രാജ്കുമാർ,ശാന്തുമൂല ശാഖാ പ്രസിഡന്റ് ജയചന്ദ്രൻ,സെക്രട്ടറി ശശി,ശാന്തുമൂല മുരുകൻ,സോദരൻ എന്നിവർ നേതൃത്വം നൽകും.