മലയിൻകീഴ്:എസ്.എൻ.ഡി.പി യോഗം കുന്നുംപാറ ശാഖ ശ്രീനാരായണ ഗുരുദേവ ജയന്തിയും ഗുരുദേവ പ്രതിഷ്ഠയും ശാഖയിൽ വിപുലമായി ആഘോഷിക്കും.രാവിലെ 9.30 ന് ചടയദിന പൂജ ,ഉച്ചയ്ക്ക് 2 ന് കലാ-കായിക മൽസരങ്ങൾ,വൈകിട്ട് 5 ന് ഗുരുപൂജ,6.30 ന് സാംസ്കാരിക സമ്മേളനം നേമം യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ ഉദ്ഘാടനം ചെയ്യും.ശാഖ പ്രസിഡന്റ് പി.ഷിബു അദ്ധ്യക്ഷത വഹിക്കും.നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ,ജി.പങ്കജാക്ഷൻ,ജി.ഹരി,കെ.ജി.പദ്മനാഭൻനായർ കൃഷ്ണപുരം,ഊരൂട്ടമ്പലം ജയചന്ദ്രൻ,നടുക്കാട് ബാബുരാജ്,അജികുമാർ,പ്രസന്നകുമാർ,ജി.സുരേന്ദ്രൻ എന്നിവർ സംസാരിക്കും.രാത്രി 9 ന് സൂപ്പർ ഗാനമേള.