മലയിൻകീഴ് : എസ്.എൻ.ഡി.പി യോഗം ഗുരുകുലം ശാഖയിൽ ഗുരുദേവ ജയന്തി വിവിധ പരിപാടികളോടെ ആഘോഷിക്കും.രാവിലെ 6 ന് ഗുരുപൂജ,6.15 ന് ശാഖ പ്രസിഡന്റ് പതാക ഉയർത്തും,6.30 ന് ഗണപതി ഹോമം,9 ന് പ്രഭാത ഭക്ഷണം,10 ന് കുണ്ടമൻകടവ് മോഹനൻനായർ ചതയദിനസന്ദേശം നൽകും,ഉച്ചയ്ക്ക് 1 ന് ചയദിന സദ്യ,വൈകുന്നേരം 3 ന് ഗുരു പുഷ്പാഞ്ജലി.യൂണിയൻ പ്രതിനിധി സജീവ് രാംദേവ്,ശാഖാ സെക്രട്ടറി ബി.അനിൽകുമാർ,പ്രസിഡന്റ് വി.എസ്.സജീവ് എന്നിവർ നേതൃത്വം നൽകും.ശ്രീനാരായണീയരെല്ലാംജയന്തി ആഘോഷത്തിൽ പങ്കെടുണമെന്ന് ശാഖാ ഭാരവാഹികൾ അറിയിച്ചു. പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു.ശാഖ പ്രസിഡന്റ് വി.എസ്.സജീവിന്റെ അദ്ധ്യക്ഷതയിൽ ശാഖാ ഹാളിൽ ചേർന്ന യോഗം നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.നേമം യൂണിയൻ സെക്രട്ടറി മേലാംകോട് സുരേന്ദ്രൻ,യൂണിയൻ വൈസ് പ്രസിഡന്റ് ഊരൂട്ടമ്പലം ജയചന്ദ്രൻ,നേമം യൂണിയൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ വിളപ്പിൽ ചന്ദ്രൻ,നടുക്കാട് ബാബുരാജ്,യൂണിയൻ പ്രതിനിധി സജീവ് രാംദേവ്,ശാഖാസെക്രട്ടറി എസ്.സുരേഷ് എന്നിവർ സംസാരിച്ചു.തുടർന്ന് ശാഖാ ഭാരവാഹികളെ തിരഞ്ഞെടുക്കും.