ck

നെയ്യാറ്റിൻകര:നെല്ലിമൂട് സർവീസ് സഹകരണബാങ്കിന്റെ ഓണം വിപണി സി.കെ ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.പൊന്നയ്യൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്കിന്റെ വജ്രജൂബിലി സ്മരണിക കെ. ആൻസലൻ എം.എൽ.എ പ്രകാശനം ചെയ്തു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ ബാങ്ക് അംഗങ്ങളുടെ മക്കൾക്കുളള പ്രതിഭാ പുരസ്‌കാരം ജമീലാ പ്രകാശം വിതരണം ചെയ്തു. മികച്ച കർഷകരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി മൻമോഹൻ പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ബി സുനിതാറാണി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജകുമാരി,ബ്ലോക്ക് പഞ്ചായത്തംഗം അശ്വതി ചന്ദ്രൻ,മുൻ ബാങ്ക് പ്രസിഡന്റ് ജി. ബാബു,ഭരണസമിതി അംഗം ടി.സദാനന്ദൻ, സെക്രട്ടറി സജീവ്, വി. സുധാകരൻ, കൊടങ്ങാവിള വിജയകുമാർ, പഞ്ചായത്തംഗങ്ങളായ ബി.ടി.ബീന, എൻ.വിജയകുമാർ,ബി.സുലോചന, വി.പ്രവീൺ, ഡി.ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.