ഫഹദ്, സുധീഷ് ശങ്കർ ചിത്രം ഹനുമാൻ ഗിയർ
ജീവ വീണ്ടും മലയാളത്തിലേക്ക്

ഫഹദ് ഫാസിലും അൽത്താഫ് സലിമും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് ഓടും കുതിര ചാടും കുതിര എന്നു പേരിട്ടു. അൽത്താഫ് തന്നെ രചന നിർവഹിക്കുന്നു. നിവിൻപോളി, ഐശ്വര്യ ലക്ഷ്മി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന് ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
ജസ്റ്റിൻ വർഗീസ് ആണ് സംഗീത സംവിധാനം. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെയാണ് ജസ്റ്റിൻ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. വൻവിജയം നേടിയ തല്ലുമാലക്കുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ഓടും കുതിര ചാടും കുതിര നിർമ്മിക്കുന്നത്. വസ്ത്രാലങ്കാരം മഹർ ഹംസ, പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ.എം.സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയേറ്ററുകളിൽ എത്തിക്കും. അതേസമയം സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രത്തിന് ഹനുമാൻ ഗിയർ എന്നു പേരിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരി നിർമ്മിക്കുന്ന 96-ാമത് ചിത്രമാണ് ഹനുമാൻ ഗിയർ.20 കോടി രൂപയാണ് ബഡ്ജറ്റ്.മലയാളത്തിനു പുറമെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും എത്തും.ആർ.ബി ചൗധരിയുടെ മകനും നടനുമായ ജീവയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ദിലീപിനെ നായകനാക്കി സുധീഷ് ശങ്കർ സംവിധാനം ചെയ്തവില്ലാളി വീരൻ നിർമ്മിച്ചതും ആർ.ബി. ചൗധരി ആയിരുന്നു. അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന പാച്ചുവും അത്ഭുതവിളക്കും ആണ് ഫഹദിന്റെ മറ്റൊരു ചിത്രം. ക്രിസ്മസ് റിലീസാണ്.