
അരുവിക്കര: അരുവിക്കര വൈ.എം.സി.എ ഗ്രാമവികസന കേന്ദ്രത്തിൽ നടന്ന ഓണാഘോഷം ആർ.നിശാന്തിനി ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. എം.ജി.രാജമാണിക്യം മുഖ്യാതിഥിയായി.ഷിബു അബൂബക്കർ വിശിഷ്ടാതിഥിയായി.വൈ.എം.സി.എ പ്രസിഡന്റ് കെ.ഐ.കോശി, അരുവിക്കര ചെയർമാൻ ഡോ.ഷൈജു ഡേവിഡ് ആൽഫി,അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു,അരുവിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയക്കുട്ടി,നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയൻ നായർ,സി.എസ്.ഐ അരുവിക്കര ഡിസ്ട്രിക്ട് ചെയർമാൻ ഡോ. സുഗതകുമാർ,ഡോ.ആർതർ ജേക്കബ്ബ്,കൊച്ചുമ്മൻ,വൈ.എം.സി.എ ജനറൽ സെക്രട്ടറി ഷാജി ജെയിംസ്,അരുവിക്കര ഫാം മാനേജർ ക്രിസ്തുധരൻ തുടങ്ങിയവർ പങ്കെടുത്തു.