1

വിഴിഞ്ഞം: 10 ലക്ഷം ചെലവിൽ നിർമ്മിച്ച കേരളത്തിലെ ഏറ്റവും വലിയ അത്തപ്പൂക്കളം ആഴിമലയിൽ. അത്തപ്പൂക്കളത്തിന് 80അടി വീതിയും 45അടി നീളവുമാണുള്ളത്.

അത്തപ്പൂക്കളത്തിന്റെ ത്രിമാന രൂപം 25അടിയോളം ഉയരത്തിലാണ് ശില്പികൾ നിർമ്മിച്ചിരിക്കുന്നത്. ഒരു മാസം കൊണ്ട് 5600 പേരാണ് പൂക്കളത്തിനു പിന്നിൽ പ്രവ‌ർത്തിച്ചതെന്ന് സംഘാടകർ പറഞ്ഞു. ആഴിമല ശിവക്ഷേത്രത്തിലെ ഗംഗധരേശ്വര രൂപത്തിന്റെ ശില്പി പി.എസ്. ദേവദത്തന്റെ നേതൃത്വത്തിൽ കുട്ടികളും വനിതകളും ഉൾപ്പെടെയുള്ളവർ സഹായികളായി. ആഴിമല അത്തപ്പൂക്കള മഹോത്സവം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മ്യൂസിക് ഫ്യൂഷൻ, ശിങ്കാരിമേളം തുടങ്ങിയ കലാപരിപാടികളുടെ ഉദ്ഘാടനം അഡ്വ എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. കൂട്ടായ്മ പ്രസിഡന്റ് പി.എസ്.ദേവദത്തൻ അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ ആശനാഥ്‌ ജി.എസ്,സി.പി.എം കോവളം ഏരിയാസെക്രട്ടറി അഡ്വ പി.എസ്.ഹരികുമാർ,ആഴിമല ശിവക്ഷേത്രം പ്രസിഡന്റ് വി.രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി എസ്.വിജേഷ്,മേൽശാന്തി ജ്യോതിഷ് പോറ്റി,പഞ്ചായത്ത്‌ അംഗം ചൊവ്വര രാജൻ,കോൺഗ്രസ്‌ (എസ്) ജനറൽ സെക്രട്ടറി കെ.എസ്.അനിൽ,കവി സുമേഷ് കൃഷ്ണൻ,പി.എസ് ഭരത്വാജ് എന്നിവർ സംസാരിച്ചു.