പൂവാർ: എസ്.എൻ.ഡി.പി യോഗം കഴിവൂർ ശാഖയിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 4ന് ഗുരുപൂജ, 10ന് ഗുരുദേവ ജയന്തി പ്രഭാഷണം, 12ന് ഗുരുദേവ ജയന്തി ആഘോഷ സമ്മേളനം, ശാഖാ പ്രസിഡന്റ് പി.കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ശാഖാ സെക്രട്ടറി കെ.കെ.കുമരേശൻ സ്വാഗതം ആശംസിക്കും. എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ പ്രസിഡന്റ് ടി.എൻ.സുരേഷ് ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികൾക്കുള്ള കാഷ് അവാർഡ് വിതരണം യൂണിയൻ സെക്രട്ടറി തോട്ടം പി.കാർത്തികേയൻ നിർവഹിക്കും. ആശംസകൾ അർപ്പിച്ചു കൊണ്ട് യൂണിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമല സുശീലൻ സംസാരിക്കും.ശാഖാ വൈസ് പ്രസിഡന്റ് ബി.രാമചന്ദ്രൻ കൃതജ്ഞത പറയും.വൈകിട്ട് 3ന് ചതയദിന ഘോഷയാത്രയും നടക്കും.