വെള്ളനാട്: വാളിയറ എൻ.എസ്.എസ് കരയോഗത്തിലെ ആചാര്യ പുരുഷ സഹായ സംഘത്തിന്റെ വാർഷിക പൊതുയോഗം കരയോഗം പ്രസിഡന്റ് ടി.ശ്രീകുമാരൻ നായർ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ഡി.സുരേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.എം.വാസുദേവൻ പിള്ള,കെ.ചന്ദ്രൻ നായർ,പ്രഭാകരൻ നായർ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി സുരേന്ദ്രൻ നായർ(പ്രസിഡന്റ്),ചന്ദ്രൻ നായർ(വൈസ് പ്രസിഡന്റ്),പ്രഭാകരൻ നായർ(സെക്രട്ടറി),നാഗപ്പൻ നായർ(ജോയിന്റ് സെക്രട്ടറി)വാസുദേവൻ പിള്ള(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.