ശ്രീകാര്യം: 168 മത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റി യുടെയും എസ്.എൻ.ഡി.പി.യോഗം കല്ലമ്പള്ളി ശാഖാ മന്ദിരത്തിന്റെയും ആഴിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗുരു ജയന്തി ആഘോഷങ്ങളുടെ മൂന്നാം ദിനമായ ഇന്ന് ഗുരു ജയന്തി ദിനത്തിൽ രാവിലെ 7 ന് ഗുരുപൂജ 9 മുതൽ ഗുരുദേവ കീർത്തന പാരായണം .10 ന് എൻ.എസ്.എസ്. താലൂക്ക് പ്രസിഡന്റ് സംഗീത്കുമാറിന്റെ നേതൃത്വത്തിൽ ഗുരുമന്ദിരത്തിൽ പുഷ്പാർച്ചന . വൈകിട്ട് 5 ന് ഡോ.സീരപാണിയുടെ പ്രഭാഷണം . 6.45 ന് ഗുരു പൂജ തുടർന്ന് 7 ന് സാംസ്കാരിക സമ്മേളനം കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക നിലയം പ്രസിഡന്റ് ജേക്കബ് കെ. എബ്രഹാം അദ്ധ്യക്ഷത വഹിക്കും.ചികിത്സാസഹായ വിതരണം മന്ത്രി വി.ശിവൻകുട്ടിയും ഓണക്കിറ്റ് വിതരണം മന്ത്രി ജി.ആർ. അനിലും പഠനോപകരണ വിതരണം മന്ത്രി ആന്റണി രാജുവും ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യപ്രഭാഷണം നടത്തും.കെ.പി.എം.എസ്.പ്രസിഡന്റ് എൽ. രമേശൻ , മാർ ബസേലിയസ് ക്ലിമിസ് കത്തോലിക്ക ബാവ , സ്വാമി സൂക്ഷ്മാനന്ദ, ഡോ.സുഹൈബ് തുടങ്ങിയവർ അനുഗ്രഹ പ്രഭാഷണം നടത്തും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ., എം.വിജയകുമാർ , വി.എസ്.ശിവകുമാർ, എൻ.പീതാംബര കുറുപ്പ്, കെ. മോഹൻ കുമാർ തുടങ്ങിയവർ ആശംസകൾ ആർപ്പിക്കും. ഡോ.ബി.ഗോവിന്ദൻ, ഡോ.ഷാജി പ്രഭാകർ , ഡോ.സീരപാണി, നടൻ ഇന്ദ്രൻസ് , തലനാട് ചന്ദ്രശേഖരൻ നായർ , വാവ സുരേഷ് എന്നിവരെ ആദരിക്കും. കൗൺസിലർമാരായ എം.ആർ. ഗോപൻ , ജോൺസൺ ജോസഫ് , ചെമ്പഴന്തി ഉദയൻ , പി.കെ. എസ്.എസ്. യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്, എസ്. അനിൽകുമാർ ,പനങ്ങോട്ടുകോണം വിജയൻ , ജഗനാഥൻ ഇടവക്കോട്, ചേന്തി അനിൽ, ചേന്തിയിൽ സുഗുണൻ , ഡി.സുരേന്ദ്രൻ ,കെ.സുരേന്ദ്രൻ നായർ തുടങ്ങിയവർ സംസാരിക്കും. ടി.ശശിധരൻ സ്വാഗതവും കെ. സദാനന്ദൻ നന്ദിയും പറയും.