
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാഡമി ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് നടത്തുന്ന 27-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് എൻട്രികൾ നാളെ വരെ സമർപ്പിക്കാം. രാജ്യാന്തര മത്സരവിഭാഗം, വേൾഡ് സിനിമ, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ വിഭാഗങ്ങളിലേക്കുള്ള എൻട്രികൾ www.iffk.in ൽ സമർപ്പിക്കാം. 2021 സെപ്‌തംബർ ഒന്നിനും 2022 ആഗസ്റ്റ് 31നും ഇടയിൽ പൂർത്തിയായ ചിത്രങ്ങളാണ് തിരഞ്ഞെടുക്കുന്നത്.
സി.യു.ഇ.ടി യു.ജി ഫലം
15 ന് മുമ്പ്
ന്യൂഡൽഹി: കേന്ദ്രസർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയുടെ (സി.യു.ഇ.ടി.യു.ജി) ഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി സെപ്‌തംബർ 15 നകം പ്രഖ്യാപിക്കും. ഒൗദ്യോഗിക വെബ്സൈറ്റായ cuet.samarth.ac.in-ൽഫലം ലഭിക്കും. 2022 ജൂലായ് 15 മുതൽ ഓഗസ്റ്റ് 30 വരെ ആറ് ഘട്ടങ്ങളിലായാണ് പരീക്ഷ നടന്നത്. ഏകദേശം 14 ലക്ഷം ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതി. പ്രോഗാമിൽ പങ്കാളികളായ എല്ലാ സർവകലാശാലകളും ബിരുദപ്രവേശനത്തിനായി അവരുടെ വെബ്സൈറ്റ് സജ്ജീകരിക്കണമെന്ന് യു.ജി.സി ചെയർമാൻ എം. ജഗദേഷ് കുമാർ അറിയിച്ചു.