
പാലോട്: കഴിഞ്ഞ ദിവസം രാത്രിയോടെ ഇടവം മീരാൻ വെട്ടികരിക്കകം മൂന്ന്,നാല് ബ്ലോക്കുകളിൽ ഇറങ്ങിയ കാട്ടാനങ്ങൾ വ്യാപകമായി കൃഷി നശിപ്പിച്ചു.വനം വകുപ്പിന്റെ റാപ്പിഡ് ആക്ഷൻ ടീം ഉച്ചക്ക് മൂന്നു മണിയോടെ വെടിവയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും ആനകളെ കാട്ടിലേക്കയക്കാൻ കഴിഞ്ഞിട്ടില്ല. ഈ മേഖലയിൽ ആദ്യമായാണ് കാട്ടാന ഇറങ്ങുന്നത് എന്ന് നാട്ടുകാർ പറഞ്ഞു. ആനകളെ കാട്ടിലേക്ക് തുരത്താൽ ശ്രമിച്ച നാട്ടുകാരെ ഒരു കൊമ്പൻ അക്രമിക്കാൻ ശ്രമിച്ചു.ഇവർ രക്ഷപെട്ടത് തലനാരിഴക്കാണ്. മുത്തിപ്പാറ നിസാറുദീൻ, എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി പ്രതാപൻ എന്നിവരുടെ കൃഷിയിടത്തിലാണ് ആനകൾ നാശം വരുത്തിയത്.പാലോട് റേഞ്ച് ഓഫീസർ രമ്യയുടെ നേതൃത്വത്തിൽ ആനകളെ വനത്തിലേക്ക് കയറ്റി വിടാനുള്ള ശ്രമം തുടരുകയാണ്.