കൊല്ലം: ഇരുമ്പുമറയ്ക്കുള്ളിൽ ദീർഘകാലമൊളിപ്പിച്ചാലും കാലാന്തരത്തിൽ നീതിയുടെ പ്രകാശം തെളിമയോടെ പുറത്ത് വരുമെന്നതിന്റെ തെളിവാണ് മലയാളി പത്രപ്രവർത്തകനായ സിദ്ദിഖ് കാപ്പന് ജാമ്യം നൽകിയ സുപ്രീം കോടതി വിധിയെന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി പറഞ്ഞു.
യു.എ.പി.എ നിയമം ചുമത്തുന്നത് വഴി നിരപരാധികളെ അന്യായമായി തടങ്കലിൽ വയ്ക്കാനുള്ള ഭരണകൂട താല്പര്യം സംരക്ഷിക്കുന്നുവെന്ന് സിദ്ദീഖ് കാപ്പന്റെ രണ്ട് വർഷമായ തടവ് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.