തിരുവനന്തപുരം : കഴിഞ്ഞ ദിവസം മുതലപ്പൊഴിലുണ്ടായ അപകടത്തിൽപ്പെട്ട ബോട്ടിന്റെ അവശിഷ്ഠങ്ങളും വലയും പൊഴി മുഖത്തുള്ള ടെട്രാപോട്‌ കല്ലിൽ കുരുങ്ങി കിടക്കുന്നത് കാരണം മത്സ്യബന്ധനത്തിന് പോകാൻ സാധിക്കുന്നില്ലെന്നും പ്രദേശം വൃത്തിയാക്കിയില്ലെങ്കിൽ ബോട്ടുകൾ അപകടത്തിൽപ്പെടാൻ സാദ്ധ്യതയുണ്ടെന്നും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.സ്റ്റെല്ലസ് പറഞ്ഞു.