
വർക്കല:വർക്കല വാത്സല്യം ചാരിറ്റി ഹോം ജീവനക്കാരൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു.കൊല്ലം പവ്വർഹൗസ് മുക്കിൽ ,കുഴിക്കണ്ടം വയലിൽ വീട്ടിൽ സുരേന്ദ്രൻ പിള്ളയുടെയും ലളിതമ്മയുടെയും മകനായ സുനിൽ കുമാർ മൂന്ന് വർഷമായി വർക്കല വാത്സല്യം ചാരിറ്റി ഹോമിലെ ജീവനക്കാരനായിരുന്നു. തിരുവോണ ദിനത്തിൽ വീട്ടിൽ പോയി മടങ്ങവെയാണ് ട്രെയിനിൽ നിന്നു വീണ് അപകടം .