
പാറശാല:മഹേശ്വരം ശ്രീശിവപാർവതി ക്ഷേത്രത്തിലെ ഓണാഘോഷവും ഉത്രാട കാഴ്ച സമർപ്പണവും രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഓണസന്ദേശം നൽകി.ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം,ഡി.സി.സി ജനറൽ സെക്രട്ടറി ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ,ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ വി.കെ.ഹരികുമാർ,ഓലത്താന്നി അനിൽ എന്നിവർ സംസാരിച്ചു.ഉത്രാട കാഴ്ചയ്ക്ക് സമർപ്പിച്ച ഓണ വിഭവങ്ങൾ വൈകുന്നേരം ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകി.ഉത്രാട ദീപ കാഴ്ച്ചയും ഒരുക്കി.