kottampally

കാട്ടാക്കട:എസ്.എൻ.ഡി.പി യോഗം കൊറ്റംപള്ളി ശാഖയിലെ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഗുരുജയന്തി വിളമ്പര സദസ് സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് എ.മോഹനകുമാർ അദ്ധ്യക്ഷത വഹിച്ചു.ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ,സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ,മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ,കാട്ടാക്കട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ലതാകുമാരി, ആഘോഷക്കമ്മിറ്റി രക്ഷാധികാരി ഡോ.ബി.അർജ്ജുനൻ,സ്റ്റേറ്റ് എംപ്ലോയീസ് ഫോറം വൈസ് പ്രസിഡന്റ് കൊറ്റംപള്ളി ഷിബു,വനിതാസംഘം ആര്യനാട് യൂണിയൻ പ്രസിഡന്റ് ഡോ.എൻ.സ്വയംപ്രഭ,ആഘോഷ കമ്മിറ്റി ചെയർമാൻ എൻ.മോഹനൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ചടങ്ങിൽ കേരളകൗമുദി ലേഖകൻ എ.പി. സജുകുമാറിനെയും പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു.ശാഖാ പ്രസിഡന്റ് എ.മോഹനകുമാർ, വൈസ് പ്രസിഡന്റ് കെ.രവീന്ദ്രൻ പാട്ടത്തിൽ, സെക്രട്ടറി കൊറ്റംപള്ളി ബിനു എന്നിവർ സംസാരിച്ചു.