തിരുവനന്തപുരം: എസ് .എൻ.ഡി.പി യോഗം പേട്ട ശാഖയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഗുരുദേവ ജയന്തി ആഘോഷിക്കും. രാവിലെ 8 ന് വിശേഷാൽ പൂജ, 8.30 ന് പതാക ഉയർത്തൽ,വൈകിട്ട് 6 ന് പൊതുസമ്മേളനം മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ടി.ശരത്ചന്ദ്ര പ്രസാദ് ,യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ് ,കൗൺസിലർ സി.എസ്.സുജാദേവി, യൂണിയൻ സെക്രട്ടറി ആലുവിള അജിത്, എസ് .എൻ.ബി സി.എം.ബി.സി പ്രസിഡന്റ് അഡ്വ.കെ.സാംബശിവൻ, സെക്രട്ടറി വി.ബാബുകുമാർ, മുൻ കൗൺസിലർ ഡി.അനിൽകുമാർ,ശാഖാ സെക്രട്ടറി ജി.സന്തോഷ്. യൂണിയൻ പ്രതിനിധി തോപ്പിൽ ദിലീപ് എന്നിവർ എന്നിവർ സംസാരിക്കും.
മുട്ടത്തറ ശാഖ
തിരുവനന്തപുരം: എസ് .എൻ.ഡി.പി യോഗം മുട്ടത്തറ ശാഖയുടെ ഗുരുദേവ ജയന്തി സമ്മേളനം ഇന്ന് വൈകിട്ട് 5ന് നടക്കും. പ്രസിഡന്റ് വി. വിശ്വലാലിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ് ഉദ്ഘാടനം ചെയ്യും. ആലുവിള അജിത് മുഖ്യപ്രഭാഷണം നടത്തും.
കുളത്തൂർ വടക്കുംഭാഗം ശാഖ
തിരുവനന്തപുരം: എസ് .എൻ.ഡി.പി യോഗം കുളത്തൂർ വടക്കുംഭാഗം ശാഖയുടെ ഗുരുദേവ ജയന്തി ആഘോഷം വിപുലമായ ചടങ്ങുകളോടെ ഇന്ന് നടക്കും.വൈകിട്ട് 4ന് കലാപരിപാടികൾ. 5ന് ജയന്തി സമ്മേളനം യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജി. മധുസൂദനൻ അദ്ധ്യക്ഷത വഹിക്കും. മേടയിൽ വിക്രമൻ മുഖ്യപ്രഭാഷണം നടത്തും. കാഷ് അവാർഡുകളും സമ്മാനങ്ങളും ഡി.പ്രേംരാജും ആലുവിള അജിത്തും വിതരണം ചെയ്യും.