kova

കോവളം : വെള്ളായണി കായലിൽ സംഘടിപ്പിച്ച് 46 - മത് മഹാത്മാ അയ്യങ്കാളി ജലോത്സവം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. എം. വിൻസന്റ് എം.എൽ.എ,​ അയ്യങ്കാളി ജലോത്സവ ട്രസ്റ്റ് ചെയർമാൻ ആർ. മോശ, വർക്കിംഗ് ചെയർമാൻ പുഞ്ചക്കരി ജി. രവീന്ദ്രൻ നായർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ, കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്തുകൃഷ്ണ, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക തുടങ്ങിയവർ പങ്കെടുത്തു.നാല് വിഭാഗങ്ങളിലായി 17 വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി മഹാത്മാ അയ്യങ്കാളി ജലോത്സവ സമിതി ട്രസ്റ്റിന്റെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിലാണ് ജലോത്സവം സംഘടിപ്പിച്ചത്.