
കല്ലമ്പലം: നാവായിക്കുളം ഡീസന്റ്മുക്ക് ഇ.എം.എസ്,സ്മാരക ഗ്രന്ഥശാലയുടെ ഓണാഘോഷം അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എം. ബഷീർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രവീൺ ബി.പി സ്വാഗതവും സംഘാടക സമിതി കൺവീനർ നൗഫൽ നന്ദിയും പറഞ്ഞു.ജില്ലാ ലൈബ്രറി കൗൺസിലർ ബി.പി .മുരളി മുഖ്യപ്രഭാഷണവും, കെ.ഇ.എം.ഡി.ഇ.എൽ ചെയർമാൻ മടവൂർ അനിൽ സമ്മാന വിതരണവും നടത്തി.നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ,കാർഷിക ബാങ്ക് മുൻ പ്രസിഡന്റ് അഡ്വ.എസ്. ജയചന്ദ്രൻ,ജില്ലാ പഞ്ചായത്ത് മെമ്പർ പ്രിയദർശിനി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സാബു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രസീദ,വാർഡ് മെമ്പർ നഹാസ്,താലൂക്ക് ലൈബ്രറി കൗൺസിലർമാരായ സുധീർ, ജി.എസ് .സുനിൽ, കൗൺസിലർ അംഗം ഇ. ഷാജഹാൻ,മുൻ പഞ്ചായത്ത് മെമ്പർ ഇ.ജലാൽ, ബോർഡ് മെമ്പർ അഡ്വ.എസ്.സുധീർ,സംഘാടക സമിതി ചെയർമാൻ ഇ.ഇക്ബാൽ തുടങ്ങിയവർ പങ്കെടുത്തു.