നെടുമങ്ങാട്: നെട്ടയിൽ മണക്കോട് ശ്രീ ഭദ്രകാളിക്ഷേത്രത്തിലെ അഷ്ടമംഗല ദേവപ്രശ്നം ഇന്ന് രാവിലെ 8ന് ആരംഭിച്ച് വൈകിട്ട് 6ന് സമാപിക്കും.ക്ഷേത്രതന്ത്രി പുതുമന എസ് ദാമോധരൻ നമ്പൂതിരി,ക്ഷേത്ര മേൽശാന്തി അജിത്ത് പോറ്റി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജ്യോതിഷ ആചാര്യൻ കൂറ്റനാട് രാവുണ്ണി പണിക്കർ,ജ്യോത്സ്യൻ ശ്യാം ബാലകൃഷ്ണൻ എന്നിവരാണ് ദേവപ്രശ്നം നടത്തുന്നത്.