muraleedharan
muraleedharan

തിരുവനന്തപുരം: ശിവഗിരി മഠത്തെ സംബന്ധിച്ച് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ കേരളത്തെ ഡൽഹിയുമായി ബന്ധപ്പെടുത്തുന്ന പാലമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണഗുരുവിന്റെ 168ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിയിൽ നടന്ന സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവർക്കും ഒരുപോലെ സമീപിക്കാവുന്ന വ്യക്തിയാണ് മുരളീധരൻ. മന്ത്രിയല്ലായിരുന്നപ്പോഴും മന്ത്രിയായശേഷവും ശിവഗിരിയിൽ എത്താറുണ്ട്. ശിവഗിരിലെ പ്രധാന സംരംഭങ്ങളിലെല്ലാം പ്രധാന പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന് ശാന്തിയും സമാധാനവും നൽകുന്ന തത്വദർശനമാണ് ശ്രീനാരായണഗുരുവിന്റേത്. ലോകത്തെ എല്ലാ ജനങ്ങൾക്കും സ്വീകാര്യമായ വിശ്വദർശനമാണത്. ശ്രീനാരായണഗുരു പ്രത്യക്ഷ ദൈവമാണ്. അദ്ദേഹത്തിന്റെ തത്വദർശനങ്ങളെ സാക്ഷാത്കരിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.