കാട്ടാക്കട:മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയുടെ ജനതാ ഗ്രാമോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്കായി നടത്തിയ ഒത്തുചേരൽ ശലഭക്കൂടാരം പൂവച്ചൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഒ.ഷീബ ഉദ്ഘാടനം ചെയ്തു.ജനത സെക്രട്ടറി എ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.കവി സെയ്ദ് സബർമതി,ഗിരീഷ് കാട്ടാക്കട,പ്രമോദ് ചന്ദ്രബാബു,എസ്.നാരയണൻ കുട്ടി എന്നിവർ നേതൃത്വം നൽകി.എ.വിജയകുമാരൻ നായർ,ബി.റെജി,എസ്. എൽ.ആദർശ്,എസ്.ബിന്ദു കുമാരി,എ.എൽ.അഖിൽ,വി.ആർ.റൂഫസ്, അമൃത കൃഷ്ണൻ,രഞ്ജിനി,അനഘ,പി.എസ്.ഭവ്യ തുടങ്ങിയവർ സംസാരിച്ചു.