
വക്കം: വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിലുള്ള ആസാദി ജ്വാല പ്രയാണിന്റെ ദീപശിഖ പ്രയാണം വക്കം ഐ.എൻ.എ ഹീറോ വക്കം ഖാദർ സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിച്ചു. വർക്കല ഡി.വൈ.എസ്.പി പി.നിയാസ് ദീപശിഖ അനുസ്മരണ വേദി ചെയർമാൻ എം.എ.ലത്തീഫിന് കൈമാറി ഉദ്ഘാടനം ചെയ്തു. യോഗത്തിന്റെയും പുഷ്പാർച്ചനയുടെയും ഉദ്ഘാടനം അനുസ്മരണ വേദി ചെയർമാൻ എം.എ.ലത്തീഫ് നിർവഹിച്ചു. ഇളമ്പ ഉണ്ണികൃഷ്ണൻ,ഫാമി,ശ്രീചന്ദ്, അജയരാജ്, ജീന,ഷജീർ,അൻസാർ,സഞ്ചു,ജയേഷ്,സരിൻ എന്നിവർ പങ്കെടുത്തു. വക്കം ഖാദർ അനുസ്മരണ വേദിയുടെ ക്വിറ്റ് ഇന്ത്യ ദിനം മുതൽ വക്കം ഖാദർ രക്തസാക്ഷിത്വ ദിനം വരെ സംഘടിപ്പിച്ചിട്ടുള്ള ആസാദി ജ്വാല പ്രയാണിന്റെ ജില്ലയിലെ സ്വാതന്ത്ര്യ പ്രക്ഷോഭ സംഭവങ്ങളെയും നേതാക്കളെയും അനുസ്മരിക്കുകയും ആദരിക്കുകയും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട കാമ്പെയിനുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. സമാപനത്തോടനുബന്ധിച്ചാണ് ദീപശിഖാപ്രയാണം സംഘടിപ്പിച്ചത്.