തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ കലോത്സവം 'വർണപ്പകിട്ട് 2022' ഒക്ടോബറിൽ തിരുവനന്തപുരത്ത് നടക്കും. കലോത്സവത്തിന് മുന്നോടിയായി മന്ത്രി ആർ.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ 13ന് വൈകിട്ട് 4ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സ്വാഗത സംഘം രൂപീകരണ യോഗം ചേരും.