തിരുവനന്തപുരം: ചട്ടമ്പിസ്വാമിയുടെ 169-ാമത് ജയന്തി ആഘോഷവും അനുസ്‌മരണ സമ്മേളനവും ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ 13,14 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികളായ ഡോ.ജി. രാജ്‌മോഹനും മണക്കാട് രാമചന്ദ്രനും അറിയിച്ചു.13ന് വൈകിട്ട് 5ന് മണക്കാട് എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ. അനിൽ ചട്ടമ്പിസ്വാമി അനുസ്‌മരണം നടത്തും. കൗൺസിലർമാരായ എസ്. വിജയകുമാർ, സുരേഷ്, മോഹനൻ, കരമന അജിത്ത്, മറ്റ് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. 14ന് മണക്കാട് ചട്ടമ്പിസ്വാമി പ്രതിമയ്‌ക്ക് മുന്നിൽ പുഷ്പാർച്ചനയും അനുസ്‌മരണവും നടത്തും.